സൂപ്പർതാരം രജനീകാന്ത് അരനൂറ്റാണ്ടോളംനീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.


സൂപ്പർതാരം രജനീകാന്ത് അരനൂറ്റാണ്ടോളംനീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ പ്രദർശനത്തിനെത്തുന്ന ‘ജയിലർ’ കൂടാതെ രണ്ടുചിത്രങ്ങളിൽകൂടി അഭിനയിച്ചശേഷം സിനിമയോട് വിടപറയുമെന്നാണ് വിവരം.

ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിൽ രജനിയായിരിക്കും നായകൻ.
അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിർത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തിൽ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ
അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും സംവിധായകനും നടനുമായ മിഷ്കിൻ പറഞ്ഞു. 2017ൽ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാർട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു.
Previous Post Next Post