ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്



 തിരുവനന്തപുരം : ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല.

 അതേസമയം, പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. 

വാട്സ്ആപ്പിൽ സുഹൃത്തിന് മെസേജ് അയച്ച ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തു എന്നാണ് വിവരം.

أحدث أقدم