നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു



 കണ്ണൂര്‍ : പയ്യന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു.

 പയ്യന്നൂര്‍ തായിനേരി സ്വദേശി ഉള്ളിക്കണ്ടത്തില്‍ ശിവദാസനാ (52) ണ് മരിച്ചത്. കങ്കോല്‍ ചീമേനി റോഡിൽ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 

ഗുരുതരമായി പരിക്കേറ്റ ശിവദാസനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്.


Previous Post Next Post