നാഗമ്പടത്തെ പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ മൈക്ക് കേടായി. പ്രസംഗം തടസ്സപ്പെട്ടു



കോട്ടയം : നാഗമ്പടത്തെ പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ മൈക്ക് കേടായി. പ്രസംഗം തടസ്സപ്പെട്ടു. മൈക്കിന്റെ കണക്ഷൻ വയറിൽ നിന്നുള്ള തകരാർ മൂലം 3 തവണ ചെറിയ ശബ്ദം ഉണ്ടായി. പൊടുന്നനെ മൈക്ക്
കേടാവുകയും ചെയ്തു. വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.

ഇതിനിടെ ഉദ്യോഗസ്ഥൻ വേറെ രണ്ടു മൈക്ക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാൻഡിൽ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടർന്ന് അത് സ്റ്റാൻഡിൽ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. മൈക്ക് കേടായതു സംബന്ധിച്ച് മുഖ്യമന്ത്രി പൊതുവേദിയിൽ ഒന്നും പ്രതികരിച്ചില്ല.
Previous Post Next Post