മഴ വട്ടംകറക്കി ; ഒടുവിൽ ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം



 അഹമ്മദാബാദ് : അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം.

15–ാം ഓവറിലെ അവസാന പന്തിൽ ജയിക്കാൻ നാലു റൺസ് വേണമെന്നിരിക്കെ, മോഹിത് ശർമയെറിഞ്ഞ പന്ത് ഫോറടിച്ച് അഹമ്മദാബാദിൽ സിഎസ്കെയുടെ അവിശ്വസനീയമായ വിജയമുറപ്പിച്ചത് രവീന്ദ്ര ജഡേജയാണ്.

 ടൈറ്റൻസിനെതിരായ വിജയം അഞ്ച് വിക്കറ്റുകൾക്ക്. ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടനേട്ടമാണിത്. ഇതോടെ ഐപിഎൽ കിരീടങ്ങളിൽ ചെന്നൈ മുംബൈ ഇന്ത്യൻസിന് ഒപ്പമെത്തി. അവസാന നിമിഷംവരെ ഉദ്വേഗംനിറഞ്ഞ കളിയില്‍ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കിരീട വിജയം സാധിച്ചത്.

 തുടര്‍ച്ചയായ രണ്ടാം കിരീടം കൊതിച്ചെത്തിയ ഗുജറാത്ത് ടൈറ്റൻസിനെ അവസാന പന്തിലാണ് ജഡേജ തീര്‍ത്തത്.


Previous Post Next Post