കോട്ടയം : കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്കാരം ഇന്ന്.
കോന്നല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.
കോട്ടയം ഞീഴൂര്‍ സ്വദേശിയായ അരുണുമായി ആതിര പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.