ഓടികൊണ്ടിരുന്ന ട്രാവലറിൽ നിന്നും ബിയർ കുപ്പി വലിച്ചെറിഞ്ഞു , കാൽനടയാത്രക്കാരിയുടെ തലയ്‌ക്ക് പരിക്കേറ്റ്


കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരിയായ യുവതിക്ക് പരിക്ക്.
 തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്.

തൃശൂരിൽ നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറാണ് സരിത. സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 സരിത മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Previous Post Next Post