കോഴിക്കോട് പതങ്കയത്ത് മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ സാഹസികമായി കരയ്ക്കെത്തിച്ചു







കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരാണ് പുഴയിൽ കുടുങ്ങിയത്. തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്. മഴയും നീരൊഴുക്കും ശക്തമായതോടെ തിരുവമ്പാടി പുന്നക്കൽ ചെറുപുഴയിലും മലവെള്ളപ്പാച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പുഴയിൽ പാലം പണിക്കായി താൽക്കാലികമായി നിർമ്മിച്ച പാലം ചെറുപുഴയിലെ മലവെള്ളപ്പാച്ചിൽ ഒലിച്ചുപോയി. ചേമഞ്ചേരി കാപ്പാട് ഏരൂൽ ഭാഗത്ത് ശക്തമായ ഇടിമിന്നലുമുണ്ടായി. ചില വീടുകൾക്ക് ഇടിമിന്നലിൽ കേട്പാടും സംഭവിച്ചിട്ടുണ്ട്. മുൻവശത്തെ ജനലുകൾക്കും ഭിത്തികൾക്കുമാണ് കേട്പാട് പറ്റിയത്. തിരുവനന്തപുരത്തെ നഗര മേഖലയിൽ ഒരു മണിക്കൂറായി ഇടിമിന്നല്ലോട് കൂടിയ മഴയാണ് പെയ്യുന്നത്. മലയോര മേഖലയിൽ രണ്ടര മണിക്കൂറായി മഴ പെയ്യുകയാണ്.

Previous Post Next Post