ഡല്‍ഹിയില്‍ നേരിയ ഭൂചലനം.


5.2 തീവ്രതയില്‍ അഫ്ഗാനില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്.

രാവിലെ 11.19 ന് അനുഭവപ്പെട്ട ചലനം
കുറച്ച്‌ സെക്കന്റുകള്‍ മാത്രമാണ് അനുഭവപ്പെട്ടത്. 

അഫ്ഗാനിസ്താനിലെ ഫൈസാബാദില്‍ നിന്ന് 79 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഡല്‍ഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.

അതേസമയം, ഡൽഹിയിലുണ്ടായ ഭൂചലനത്തിൽ ആര്‍ക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടില്ല.
Previous Post Next Post