വന്ദനയുടെ അച്ഛൻ ചോദിക്കുന്നു…. എന്തിനാണ് ഈ പോലീസ് സംവിധാനം ?



 കോട്ടയം : മകളുടെ മരണത്തിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ വന്ദന ദാസിന്റെ അച്ഛൻ കെകെ മോഹൻദാസ്.

 ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം അതിവൈകാരികമായാണ് മുൻ ആരോഗ്യമന്ത്രിയോട് പ്രതികരിച്ചത്. ഡോ വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിയതായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെക ശൈലജ.

ഭരിക്കുന്ന പാർട്ടിക്കും മകളുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പലതും സഹിക്കാൻ ഞങ്ങൾക്ക് ആകുന്നില്ല. ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ ? 
എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത് ? 

അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടറാക്കുകയെന്നത്. മൂന്നുമാസം കൂടി കഴിഞ്ഞാൽ വന്ദന തിരിച്ചു വീട്ടിൽ എത്തിയേനെയെന്നും മോഹൻദാസ് പറഞ്ഞു.

Previous Post Next Post