ആലുവ : ഓട്ടം കഴിഞ്ഞ് പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ബസുകാർ തമ്മിൽ ഏറ്റുമുട്ടി. ആലുവ-പെരുമ്പടപ്പ് റൂട്ടിലോടുന്ന ഫത്തഹിയ്യ ബസിന്റെ ഡ്രൈവർ ചുണങ്ങുംവേലി കോട്ടരിക്കൽ ജിത്തുവിന് (33) പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ജിത്തുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ-ഫോർട്ട്കൊച്ചി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് മർദിച്ചതെന്നാണ് ആരോപണം. സമയത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്.
സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി
Jowan Madhumala
0