പെലെ, മറഡോണ, പിന്നാലെ എമിലിയാനോ മാര്‍ട്ടിനെസ് കൊല്‍ക്കത്തയില്‍ എത്തുന്നു

 

 കൊല്‍ക്കത്ത : അര്‍ജന്റീനയ്ക്ക് ലോക കിരീടം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയിലെത്തുന്നു.

 എടികെ മോഹന്‍ ബഗാന്റെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനായാണ് താരം ഇന്ത്യയിലെത്തുന്നത്.

ജൂലായ് നാലിന് മാര്‍ട്ടിനെസ് കൊല്‍ക്കത്തയിലെത്തും. ബഗാന്‍ ഫുട്ബോള്‍ അക്കാദമി താരം സന്ദര്‍ശിക്കും.

 ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയെയും മറഡോണയെയും ബ്രസീലിന്റെ മുന്‍നായകന്‍ കഫുവിനെയും ഇന്ത്യയിലെത്തിച്ച ഫുട്ബോള്‍ പണ്ഡിതന്‍ സത്രാഡു ദത്തയാണ് മാര്‍ട്ടിനെസ്സിനെയും കൊല്‍ക്കത്തയിലെത്തിക്കുന്നത്.

മാര്‍ട്ടിനെസ് നിലവില്‍ ആസ്റ്റണ്‍ വില്ലയിലാണ് കളിക്കുന്നത്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ മാര്‍ട്ടിനെസ്സിന്റെ 
മിന്നും സേവുകളാണ് അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തത്.
Previous Post Next Post