അക്ഷര മുറ്റത്ത് വീണ്ടും 'മണിമുഴക്കം'; സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു





 തിരുവനന്തപുരം :  വേനൽ അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ ഇന്നു സ്കൂളുകളിലെത്തും.

 രാവിലെ പത്ത് മണിക്ക് മലയിന്‍കീഴ് ജി എല്‍ പി ബി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല സ്‌കൂള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.  
നവാഗതര്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടി അദ്ധ്യക്ഷനാകും. 2023 -24 അദ്ധ്യയന വര്‍ഷത്തെ കലണ്ടര്‍ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും. 

മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഹലോ ഇംഗ്ലീഷ് - കിഡ്സ് ലൈബ്രറി ബുക് സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യും. അടൂര്‍ പ്രകാശ് എം പി, ഐ ബി സതീഷ് എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നവകേരളം കര്‍മ പദ്ധതി 2 കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമഎന്നിവര്‍ മുഖ്യാതിഥികളാകും.


Previous Post Next Post