പ്രമുഖ സൗണ്ട് സിസ്റ്റം ഉടമ സാബു സൗണ്ട്സ് ബോബൻ അന്തരിച്ചു


 കോട്ടയം : പ്രമുഖ സൗണ്ട് സിസ്റ്റം ഉടമ സൗത്ത് മനോരമ
പുത്തൻവീട്ടിൽ പരേതനായ  പി.ജെ.പൈലിയുടെ മകൻ അഗസ്റ്റിൻ പി. പോൾ (ബോബൻ-59) അന്തരിച്ചു. 
മൃതദേഹം ഇന്ന് 2ന് വസതിയിൽ കൊണ്ടുവരും.

കോട്ടയത്തെ രാഷ്ട്രീയ സാംസ്കാരിക 
രംഗത്ത് നിറ സാന്നിധ്യമായിരുന്നു ബോബൻ. വിവിധ ചാനലുകളുടെ സ്റ്റേജ് പ്രോഗ്രാമുകൾ ഉൾപ്പെടെ നിരവധി കലാ സാംസ്കാരിക പരിപാടികൾക്ക് 
ശബ്ദ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.

സംസ്കാരം നാളെ 11 ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം കോട്ടയം ലൂർദ് ഫൊ റോനാ പള്ളിയിൽ. ഭാര്യ: കുമളി പുതുപ്പറമ്പിൽ ബിനി, മക്കൾ: ബോണി, ഡോണി, ഡോണ.
Previous Post Next Post