വെള്ളത്തിന് വേണ്ടി ഏറ്റുമുട്ടി ഇറാന്‍-താലിബാന്‍ സൈനികര്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു



 
ഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ് നദിയിലെ വെള്ളം പങ്കിടുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഇറാനിലെ സിസ്ഥാന്‍ ആന്റ് ബലുചിസ്ഥാന്‍ പ്രവിശ്യയും അഫ്ഗാനിലെ നിമ്രോസ് പ്രവിശ്യയും തമ്മിലുള്ള അതിര്‍ത്തിയിലാണ് ശനിയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് ഇറാന്‍ സൈനികരും ഒരു താലിബാന്‍ സൈനികനുമാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

താലിബാനാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് ഇറാന്‍ ഡെപ്യൂട്ടി പൊലീസ് ചീഫ് ജനറല്‍ ഖാസിം റെസായി ആരോപിക്കുന്നത്. താലിബാന്‍ ആക്രമണത്തില്‍ വന്‍തോതിലുള്ള നാശനഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു
Previous Post Next Post