കോട്ടയം ചവിട്ടുവരിയിൽ നിയന്ത്രണം തെറ്റിയ ചരക്ക് ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു.



കോട്ടയം: എംസി റോഡിൽ ചവിട്ടുവരി ജംഗ്ഷന് സമീപം വാഹനാപകടം. നിയന്ത്രണം തെറ്റിയ ചരക്ക് ലോറി കടയിൽ നിന്ന് സാധനം വാങ്ങി സ്കൂട്ടറിലേക്ക് കയറുകയായിരുന്ന സഹോദരങ്ങളുടെ മേൽ ഇടിച്ചു കയറി. തുടർന്ന് സമീപത്തെ ടൂ വീലർ വർക്ക്ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിലും ഇടിച്ചു.
  
ഇന്ന്  പതിനൊന്നരയോടെയായിരുന്നു സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി സ്കൂട്ടറുമായി  ഇടിച്ച ശേഷം മുന്നോട്ട് കുറച്ച് ദൂരം സ്കൂട്ടർ യാത്രികരെ വലിച്ചുകൊണ്ടു പോയ ശേഷമാണ് നിന്നത്. സ്കൂട്ടർ യാത്രികയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post