കൊച്ചി: പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് മർദനം. എസ്‌ഐ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് മർദിച്ചത്. വിരലടയാള പരിശോധയ്ക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിശോധയ്ക്ക് എത്തിച്ച നാലു പ്രതികളിൽ രണ്ടുപേരാണ് മർദിച്ചത്.
പെരുമ്പാവൂർ എസ്‌ഐ റിൻസിനും കുറുപ്പംപടി സ്റ്റേഷനിലെ 2 പൊലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. റിൻസിന്റെ കൈ അക്രമികളിൽ ഒരാൾപിടിച്ച് തിരിക്കുകയായിരുന്നു. മറ്റുരണ്ടു പൊലീസുകാരെ മർദിക്കുകയും ചെയ്തു. കൂടാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പ്രതികൾ മോശമായി പെരുമാറുകയും ചെയ്തു. ആക്രമിച്ച പ്രതികളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.