ചികിത്സയ്ക്കെത്തിയ ഇടുക്കി സ്വദേശിയായ ഡോക്ടര്‍ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ



 കൊച്ചി : സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മനോരോഗ വിദഗ്ധ കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് മരിച്ചനിലയില്‍. 
ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മനോരോഗവിദഗ്ധ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായിവീട്ടില്‍ ഡോ. ലക്ഷ്മി വിജയനാണ് (32)മരിച്ചത്. 

ആശുപത്രി കെട്ടിടത്തിന്റെ പത്താം നിലയില്‍നിന്ന് വീണ ഇവരുടെ മൃതദേഹം മൂന്നാംനിലയിലെ ഷീറ്റിനു മുകളില്‍ തങ്ങിനില്‍ക്കുന്ന നിലയിൽ ആയിരുന്നു.


 സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഡോക്ടര്‍ പത്താംനിലയിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ എട്ടിന് അമ്മയ്ക്കൊപ്പമാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്.



 ദല്‍ഹിയില്‍ വീണ് കൈമുട്ട് പൊട്ടിയതിനാല്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചെ 3.45ന് ശുചിമുറിയില്‍ പോവുകയാണെന്ന് അമ്മയോട് പറഞ്ഞ് പോയ ഇവരെ പിന്നീട് കാണാതായി. ഇക്കാര്യം ബന്ധുവിനെ വിളിച്ച് അമ്മ അറിയിച്ചു.

 തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  കെട്ടിടത്തില്‍നിന്ന് വീണനിലയില്‍ മൃതദേഹം കണ്ടെത്തിയത്. 
ചേരാനല്ലൂര്‍ പോലീസ് കേസെടുത്തു. എയിംസില്‍നിന്ന് എംഡി പാസായ ലക്ഷ്മിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.


Previous Post Next Post