ജൂൺ ഒന്നിന്‌ സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി പാഠപുസ്‌തക വിതരണം അവസാനഘട്ടത്തിൽ.

ആലപ്പുഴ ജൂൺ ഒന്നിന്‌ സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി പാഠപുസ്‌തക വിതരണം അവസാനഘട്ടത്തിൽ. ജില്ലയിലെ 261 ബുക്ക്‌ സൊസൈറ്റികൾ വഴി 70 ശതമാനത്തോളം പുസ്‌തകങ്ങൾ സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞു. പാഠപുസ്‌തക ഹബ്ബിൽ അവസാനവട്ട വിതരണം നടക്കുകയാണ്‌. വേനലവധി കഴിഞ്ഞ്‌ സ്‌കൂളിലെത്തുന്ന ആദ്യദിനം തന്നെ പാഠപുസ്‌തകങ്ങൾ വിദ്യാർഥികളുടെ കൈയിലെത്തും.  13,75,432 പുസ്‌തകങ്ങളാണ്‌ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലായി ജില്ലയിൽ മാർച്ച്‌ 27 മുതൽ വിതരണം ചെയ്യുന്നത്‌. ഫെബ്രുവരി രണ്ടാംവാരത്തോടെ ഹബ്ബുകളിൽ എത്തിത്തുടങ്ങിയ പുസ്‌തകങ്ങൾ മാർച്ച്‌ 20ഓടെ  സോർട്ടിങ്‌ പൂർത്തിയാക്കി വിതരണത്തിന്‌  തയാറായിരുന്നു. സ്കൂൾ തുറക്കുന്നതിനു മുമ്പായി മുഴുവൻ പാഠപുസ്തകങ്ങളും വിതരണം ചെയ്യും.  അടുത്ത അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനം സ്കൂളുകളിൽ പുരോഗമിക്കുകയാണ്‌. 11 ഉപജില്ലകളിലായി 7000ലധികം കുട്ടികൾ ഒന്നാം ക്ലാസിലും 3000ലധികം കുട്ടികൾ പ്രീ പ്രൈമറികളിലും പ്രവേശനം നേടി. സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തും. അധ്യാപകർക്കുള്ള പരിശീലനവും പുരോഗമിക്കുന്നു
Previous Post Next Post