ബംഗളൂരു : ബംഗളൂരു - മൈസൂരു എക്‌സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ടുമലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി നിഥിന്‍, നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
മൈസൂരു കാവേരി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ മൈസൂരുവിലെ കെആര്‍ മെഡിഡക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.