കോട്ടയത്ത് ട്രയിനിന് കല്ലെറിഞ്ഞ രണ്ടു വിദ്യാര്‍ത്ഥികൾ പിടിയിൽ.,,പരശുറാം എക്സ്പ്രസിനും മെമുവിനും നേരെയാണു കല്ലേറുണ്ടായത്


ട്രെയിനിന് കല്ലെറിഞ്ഞ രണ്ടു വിദ്യാര്‍ഥികളെ ആര്‍ പി എഫ് പിടികൂടി. 
ചിങ്ങവനം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികളെയാണ് കോട്ടയം ആര്‍ പി എഫ് പിടികൂടിയത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരശുറാം എക്സ്പ്രസിനും മെമുവിനും നേരെയാണു കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നില്ല. 

കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസിന്റെ സഹായത്തോടെ കോട്ടയം ആര്‍ പി എഫ് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരായ രണ്ടു പേരെ പിടികൂടിയത്. 

കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Previous Post Next Post