കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും.നടന്നു



പാമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും പ്രസിഡന്റ് ഷാജി പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉത്ഘാടനവും ജനറൽ സെക്രട്ടറി എ.കെ എൻ പണിക്കർ , മുൻ ജനറൽ സെക്രട്ടറി ആയിരുന്ന NA ജോസഫിന്റെ ഫോട്ടോ അനാച്ഛാദനവും, കെ.വി.വി.ഇ.എസ് ഡോക്യുമെന്ററി പ്രകാശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി വിദ്യാഭ്യാസ അവാർഡ് ദാനവും, എസ്.ഐ കോളിൻസ് മുഖ്യസന്ദേശവും നൽകി. മാധ്യമ പ്രവർത്തനരംഗത്ത് ബഹുമുഹ പ്രതിഭ തെളിയിച്ച സുജിത് നായർ , ബൈജു Nനായർ , അനീഷ് ആനിക്കാട് എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി കുര്യൻ സഖറിയ,  ട്രഷറർ ശ്രീകാന്ത് കെ.പിള്ള, പഞ്ചായത്ത് മെമ്പറും വനിത വിംഗ് പ്രസിഡന്റുമായ ഷേർലി തര്യൻ, പുതുപ്പള്ളി യൂണിറ്റ് പ്രസിഡന്റ് എബി സി കുര്യൻ, കങ്ങഴ യൂണിറ്റ് പ്രസിഡന്റ് ഗീരീഷ് കോനാട്ട്, താലൂക്ക് സെക്രട്ടറി ജോർജ്ജ കുട്ടി M ജോർജ്ജ് , രക്ഷാധികാരി ചെറിയാൻ ഫിലിപ്പ്, സംസ്ഥാന കൗൺസിൽ അംഗം എം.എം. ശിവ ബിജു, മീനടം യൂണിറ്റ് പ്രസിസന്റ് ഷിബു കുറിയാക്കോസ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് രാജീവ്, യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ ട്രഷറർ ശ്രീകാന്ത് കെ. പിള്ള വനിതാ വിംഗ് സെക്രട്ടറി സീനാ ജോളി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ, ഭരതനാട്യം, കോമഡി ഷോ, ഗാനമേള, സുംബാ ഡാൻഡ് എന്നിവയും അറങ്ങേറി.
Previous Post Next Post