എ.സി കോച്ചിലേക്ക് മാറാമെന്ന് പറഞ്ഞ് യുവതിയോട് അതിക്രമം; ടിടിഇ കോട്ടയത്ത് അറസ്റ്റിൽ



 കോട്ടയം : തീവണ്ടിയിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ.

 തിരുവനന്തപുരം സ്വദേശി നിധീഷിനേയാണ് കോട്ടയം റെയിൽവേ പോലീസ് പിടികൂടിയത്.

നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ആലുവ കഴിഞ്ഞപ്പോഴാണ് ടി.ടി.ഇ. യുവതിയോട് മോശമായി പെരുമാറിയത്. എസ്-4 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ.സി. കോച്ചിലേക്ക് മാറാമെന്ന് നിധീഷ് പറഞ്ഞു. മറാൻ യുവതി തയ്യാറാവാതിരുന്നതോടെ ഇയാൾ കൈയിൽ പിടിച്ച് കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നാണ് പരാതി.

നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് വെച്ചാണ് ടി.ടി.ഇയെ അറസ്റ്റ് ചെയ്തത്.

 പിടിയിലായ നിധീഷിനെ വൈദ്യ പരിശോധന നടത്തിയപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.



Previous Post Next Post