ചാലക്കുടി: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കലിക്കൽ കാട്ടിലപറമ്പൻ തങ്കപ്പൻ്റെ മകൻ നിഖിൽ(30) ആണ് മരിച്ചത്.
ബുധൻ രാത്രി 9 ഓടെ പോട്ട പനമ്പിള്ളി കോളജ് ജങ്ഷിൽ വച്ചായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായ നിഖിൽ ജോലി കഴിഞ്ഞ് പോകുന്ന വഴിയായിരുന്നു അപകടം.