കോട്ടയത്ത്ചീട്ടുകളി സംഘത്തെ പിടികൂടാന്‍ പോയ എസ്.ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു മരിച്ചത് പൊൻകുന്നം സ്വദേശിയായ ജോബി ജോര്‍ജ്,

ചീട്ടുകളി സംഘത്തെ പിടികൂടാന്‍ പോയ എസ്.ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി ജോര്‍ജാണ് മരിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചീട്ടുകളി സംഘത്തെ പിടികൂടാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ഇറങ്ങിയ എസ്.ഐ കെട്ടിടത്തില്‍ കയറുകയായിരുന്നു. ഇതിനിടെ അദ്ദേഹം രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Previous Post Next Post