ചെറുതുരുത്തിയില്‍ ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു


 

 തൃശൂർ  : ചെറുതുരുത്തി മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു. 

മുള്ളൂര്‍ക്കര സ്വദേശി സുനില്‍കുമാറും ഭാര്യ മിനിയുമാണ് മരിച്ചത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. 

ആത്മഹത്യയാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വേണാട് എക്‌സ്പ്രസിന് മുന്നില്‍ ഇവര്‍ ചാടുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.
Previous Post Next Post