വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ
അധ്യാപികയായ കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു ഭക്ഷണ ശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഈമാസം 31ന് ആയിരുന്നു മിനി സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നത്.
Previous Post Next Post