ജന്തര്‍മന്തറില്‍ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും ഏറ്റുമുട്ടി, രണ്ടു പേർക്ക് പരിക്ക്


 
 ന്യൂഡല്‍ഹി : റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ ജന്തര്‍മന്തറില്‍ സംഘർഷം. പൊലീസും ഗുസ്തിതാരങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയില്‍ പ്രതിഷേധത്തിലുള്ള വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളെ ആക്രമിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, അനുവാദമില്ലാതെ സമരപ്പന്തലില്‍ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Previous Post Next Post