പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യമില്ല; ഉദ്ഘാടന ദിവസം ഉപവാസ സമരം: നിതീഷ് കുമാർ



 പട്‌ന : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഒഴിവാക്കി പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ജെഡിയു ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ഉദ്ഘാടനം ചെയ്യുന്ന 28-ാം തീയതി, ജെഡിയു ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post