തിരുവനന്തപുരം : സംസ്ഥാനത്ത് റോഡിലെ എ.ഐ ക്യാമറകൾ ഇന്നലെ മിഴി തുറന്നപ്പോൾ നിയമലംഘനങ്ങളിൽ വൻ കുറവ്.
പ്രവർത്തിച്ച് തുടങ്ങിയ 692 ക്യാമറകളിലൂടെ ആദ്യ 12 മണിക്കൂറിൽ കണ്ടെത്തിയത് 38,520 ലംഘനങ്ങൾ മാത്രം (മണിക്കൂറിൽ 3210). ഇന്നലെ രാവിലെ എട്ടുമുതലാണ് ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയത്. പിഴ നോട്ടീസ് ഇന്നുമുതൽ അയച്ചു തുടങ്ങും.
പരീക്ഷണ പ്രവർത്തനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 2,31,250, 1,95,000 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മണിക്കൂറിൽ ശരാശരി 8,125 എണ്ണമായിരുന്നു. പിഴ പേടിച്ച് വാഹന യാത്രക്കാർ നിയമം കൃത്യമായി പാലിച്ചു തുടങ്ങിയതിന്റെ തെളിവാണിത്.
ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘകരുടെ എണ്ണം 50 ശതമാന ത്തിൽ താഴെ വരുമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് കണക്കു കൂട്ടിയിരുന്നത്.
എന്നാൽ, ആദ്യം ദിനംതന്നെ 40 ശതമാനത്തിൽ താഴെയെത്തി.