വഴിയോര ഭക്ഷണശാലകളിലും തട്ടുകടകളിലും, ഉപയോഗിക്കുന്നത് പൊരി എണ്ണയെന്ന് റിപ്പോർട്ടുകൾ ,ലിറ്ററിന് 75 രൂപക്ക് പൊരി എണ്ണ എത്തിച്ചുനൽകുന്ന സംഘങ്ങൾ സജീവമെന്ന് കണ്ടെത്തലുകൾ


കോട്ടയം :   രാത്രി പ്രവർത്തിക്കുന്ന വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും ലീറ്ററിന് 75 രൂപ വിലയ്ക്കു പൊരി എണ്ണ എത്തിച്ചുനൽകുന്ന സംഘങ്ങൾ സജീവം. നല്ല വെളിച്ചെണ്ണയെന്ന് അറിയിച്ചാണു ഇറച്ചിയും മത്സ്യവും ,എണ്ണ പലഹാരങ്ങളും , ചെറുകടികളും  പൊരിക്കുന്നതിനായി വില കുറഞ്ഞ എണ്ണയെത്തിക്കുന്നത്. വെളിച്ചെണ്ണയ്ക്കു ലീറ്ററിന് 180 രൂപ വിലയുള്ളപ്പോഴാണ് 75 രൂപയുടെ എണ്ണ എത്തിച്ചുനൽകുന്നത്. ഈ എണ്ണ ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് ഇടയാക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ വാദം.

ഏറെക്കാലം ഉപയോഗിച്ചു പഴകിയ എണ്ണ രാസവസ്തുക്കൾ ചേർത്ത്, വില കുറച്ചു വീണ്ടും എത്തിക്കുന്നതാകാം. അല്ലെങ്കിൽ, ആരോഗ്യത്തിനു ഹാനികരമായ എന്തെങ്കിലും മിശ്രിതം ഉപയോഗിച്ചു നിർമിക്കുന്നതാകാം ഇത്തരത്തിലുള്ള എണ്ണയെന്നാണ് കണക്കാക്കുന്നത്. മിക്ക ഹോട്ടലുകളിലും ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നതായി അധികൃതർക്കു പരാതി ലഭിച്ചിട്ടുണ്ട്.

നാട്ടിൻപുറത്തെ ചില ധാന്യമില്ലുകളിലും ഇത്തരത്തിലുള്ള എണ്ണ വെളിച്ചെണ്ണയിൽ കലർത്താൻ സംഘം എത്തിച്ചുനൽ‍കിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Previous Post Next Post