വീണ്ടും ബിജെപി സഖ്യത്തിന് ചന്ദ്രബാബു നായിഡു; അമിത് ഷായുമായി ചര്‍ച്ച, ലക്ഷ്യം തെലങ്കാന

 

 

 ന്യൂഡല്‍ഹി: ബിജെപിയുമായി വീണ്ടും സഖ്യത്തിലെ ത്താന്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.

 ഡല്‍ഹിയിലെത്തിയ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. 

ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന തെലങ്കാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ബിജെപിയും ടിഡിപിയും സഖ്യമായി മത്സരിച്ചേക്കുമെന്നാണ് സൂചന. 

എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ടിഡിപി 2018ലാണ് സഖ്യം ഉപേക്ഷിച്ചത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാന്‍ ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു. എന്നാല്‍ മൂന്നു സീറ്റ് മാത്രമാണ് ടിഡിപിക്ക് നേടാനാ യത്. കഴിഞ്ഞ പോര്‍ട്ട് ബ്ലെയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നായിഡു വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.


Previous Post Next Post