ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ



കട്ടപ്പന : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റില്‍. കോഴിമല മുരിക്കാട്ടുകൂടി മറ്റത്തില്‍ മനോജിന്റെ ഭാര്യ സിന്ധു മനോജി(43) നെയാണ് കട്ടപ്പന കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോനെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

യൂറോപ്പ്, ഗള്‍ഫ് നാടുകള്‍ ഇസ്രയേല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി നിരവധി ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്നു കളഞ്ഞെന്നാണ് പരാതി. 

കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തട്ടിപ്പ്. കേസില്‍ വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Previous Post Next Post