പാമ്പാടി : പാമ്പാടി കൂരോപ്പട റൂട്ടിൽ കൊച്ചുവേലിപ്പടിക്ക് ( കുന്നേൽ വളവ് ) സമീപം വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞ് ബസ്സിൽ തട്ടി നിന്നു വൈകിട്ട് 6 മണിക്കായിരുന്നു സംഭവം ,വൈദ്യുതി ഇല്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തമാണ്
5 മണിക്ക് ശേഷം പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും പുറത്തിറങ്ങാൻ പറ്റാത്ത വിധം കനത്ത മഴയായിരുന്നു മഴ തുടരുകയാണ് കനത്ത മഴയെ തുടർന്നാണ് പോസ്റ്റ് റോഡിലേക്ക് ചരിഞ്ഞത് ആളപായം ഇല്ല പാമ്പാടി K S E B ,പോലീസ് അധികാരികൾ സ്ഥലത്തെത്തി ഗതാഗതം പുന: സ്ഥാപിച്ച ശേഷം ഫയർഫോഴ്സ് റോഡിലേയ്ക്ക് ചരിഞ്ഞ പോസ്റ്റ് മാറ്റാനുള്ള ശ്രമം ആരംഭിച്ചു