കാഞ്ഞിരപ്പള്ളി: ആനക്കല്ലിൽ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവ. എൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപം വച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു.
Jowan Madhumala
0
Tags
Top Stories