തിരുവനന്തപുരം : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‍യു പ്രതിഷേധം. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ കെഎസ്‍യുവിന്‍റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചു. വ്യാഴാഴ്ച വരെ എല്ലാം ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റര്‍ പതിപ്പിക്കും. കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ്
അലോഷ്യസ് സേവിയര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്‍റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. മുൻ എസ് എഫ് ഐ നേതാവായ വിദ്യ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തട്ടിപ്പ നടത്തിയെന്നാണ് കേസ്.