ഗുരുവായൂരിന് പുറത്തുള്ള ആനകൾക്ക് ക്ഷേത്രനടയിലെത്തി പ്രണമിക്കുന്നതിന് വിലക്ക്







 ഗുരുവായൂർ : ഗുരുവായൂരിന് പുറത്തുള്ള ആനകൾക്ക് ക്ഷേത്രനടയിലെത്തി പ്രണമിക്കുന്നതിന് വിലക്ക്.

വെള്ളിയാഴ്ച രാവിലെ കൊമ്പൻ മച്ചാട് ജയറാമിന് ക്ഷേത്രനടയിലേക്ക്‌ പ്രവേശനാനുമതി നൽകാതെ മടക്കിയയച്ചു. ഒരു മണിക്കൂറിലേറെ ക്ഷേത്രത്തിനു നൂറുമീറ്റർ അകലെ കാത്തുനിന്ന ശേഷമാണ് കൊമ്പൻ മച്ചാട് ജയറാം മടങ്ങിയത്.

ആനയുടെ മാനേജർ അജിത് മാരാർ ഗുരുവായൂർ ക്ഷേത്രം അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഭരണസമിതിയുടെ തീരുമാനമുള്ളതിനാൽ മറ്റൊന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. തുടർന്ന് ചട്ടക്കാരൻ വിഷ്ണുവും രണ്ടാം പാപ്പാൻ രാഹുലും ആനയെ കിഴക്കേനടയിലെ അപ്‌സര ജങ്ഷനടുത്തേക്ക്‌ കൊണ്ടുവന്നു. അവിടെ ദൂരെ നിന്ന് ആന തൊഴുതുമടങ്ങി.

 സംഭവത്തിൽ പ്രതിഷേധവുമായി ഗുരുവായൂർ ആനപ്രേമിസംഘമെത്തി. ആനകളോട് വിവേചനം കാട്ടുന്ന നിയമം ദേവസ്വം എടുത്തുകളയണമെന്ന് ആനപ്രേമി സംഘം പ്രസിഡന്റ് കെപി ഉദയൻ ആവശ്യപ്പെട്ടു.


Previous Post Next Post