കമ്പം : അരിക്കൊമ്പനെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവന പാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനാൽ അരിക്കൊമ്പനെ തുറന്നുവിടുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.
ആന ഒരു ദിവസമായി അനിമൽ ആംബുലൻ സിലായിരുന്നു. മതിയായ ചികിത്സ നൽകിയശേഷമാണ് തുറന്നുവിട്ടത്.
അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയിൽ വനത്തിൽ തുറന്നുവിടാനാകില്ലെന്നും തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോ ടെയാണ് തിരുനെൽ വേലി അംബാസമുദ്ര ത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവ
സങ്കേതത്തിലെത്തിച്ചത്.