തിരുവനന്തപുരം : ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗതവകുപ്പ് ഒഴിവാക്കി. ഓറഞ്ച് ഒഴികെ ഏതു നിറവും ഉപയോഗിക്കാം. കേരള മോട്ടോര്‍വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്.
അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്
രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്പെടാന് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്.
എന്നാല്‍, ഓള് ഇന്ത്യാ പെര്‍മിറ്റ് വാഹന ങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കിയ കേന്ദ്ര ഭേദഗതി സംസ്ഥാനവും സ്വീകരിക്കുകയായിരുന്നു. നിയമ ഭേദഗതിയെ ത്തുടര്‍ന്ന് കറുത്ത നിറം വരെ ലോറികള്‍ക്കും ചരക്ക് വാഹനങ്ങ ള്‍ക്കും ഉപയോഗിക്കാ നാകും.
വെളിച്ചം പ്രതിഫലി ക്കുന്ന റിഫല്‍ക്ടീവ് സ്റ്റിക്കറുകള്‍ നിര്‍ബ ന്ധമാണെങ്കിലും മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണില്‍പെടാനുള്ള സാധ്യത കുറവാണ്. വെളിച്ചം പ്രതിഫലി പ്പിക്കാത്ത മാറ്റ് ഫിനിഷ് പെയിന്റ് ഉപയോഗിച്ച വാഹനങ്ങള്‍ മിക്കപ്പോഴും കണ്ണില്‍ പെടാറില്ലെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടാറുണ്ട്.
ഇത്തരം നിറങ്ങള്‍ ലോറികള്‍ക്കും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. പൊതുവാഹനങ്ങള്‍ക്ക് നിറം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ചുവന്നിരുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ചരക്ക് വാഹനങ്ങളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ള തീരുമാനം.