വയനാട് : വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി സ്വദേശി ചെമ്പോത്തറ കൊല്ലിവെയിൽ ഊരിലെ സിമിയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അതിശക്തമായ മഴയോടു കൂടിയുണ്ടായ ഇടിമിന്നലേറ്റാണ് അപകടം. യുവതിയെ ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിനു മുകളിൽ ഉണക്കാനിട്ട തുണികൾ എടുക്കുന്നതിന് ഇടയാണ് ഇടിമിന്നലേറ്റത്.