പൊരുതി വീണ് മലയാളി താരം കിരണ്‍ ജോര്‍ജ്; തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ ഇനി ലക്ഷ്യയിൽ


 
 ബാങ്കോക്ക് : അട്ടിമറി വിജയവുമായി കളം നിറഞ്ഞ ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ് തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ വീണു. അതേസമയം ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തി ലക്ഷ്യ സെന്‍ സെമിയിലേക്ക് മുന്നേറി. 

മലേഷ്യയുടെ ലിയോങ് ജുന്‍ ഹാവോയെ വീഴ്ത്തിയാണ് ലക്ഷ്യ അവസാന നാലിലേക്ക് കടന്നത്. അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. 21-19, 21-11 എന്ന സ്‌കോറിനാണ് ലക്ഷ്യയുടെ വിജയം. 

ഫ്രാന്‍സിന്റെ ടിജെ പൊപോവാണ് കിരണിനെ പരാജയപ്പെടുത്തിയത്. മലയാളി താരം ക്വാര്‍ട്ടറില്‍ പൊരുതി വീണു. സ്‌കോര്‍: 16-21, 17-21. 

ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പിവി സിന്ധു, സൈന നേഹ്‌വാള്‍, കെ ശ്രീകാന്ത് അടക്കമുള്ളവര്‍ പുറത്തായിരുന്നു. ഡബിള്‍സിലെ ഇന്ത്യന്‍ കരുത്തരായ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും പരാജയപ്പെട്ടു പുറത്തായിരുന്നു.


Previous Post Next Post