കോഴിക്കോട് ആനക്കാംപൊയിലില്‍ മലവെള്ളപ്പാച്ചില്‍; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; പൊഴിയൂരില്‍ കടലാക്രമണം രൂക്ഷം



 കോഴിക്കോട് : മഴ ശക്തിപ്രാപിച്ചതോടെ കോഴിക്കോട് ഇരുവ ഞ്ഞിപ്പുഴയിലെ ആനക്കാംപൊയില്‍ ഭാഗത്ത് മലവെള്ള പ്പാച്ചില്‍. കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 

മഴയും കാറ്റും മൂലം ചാത്തമംഗലം കെട്ടാ ങ്ങലില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു. ആളപായമില്ല. 

തിരുവനന്തപുരം പൊഴി യൂരില്‍ കടലാക്രമണം രൂക്ഷമായി. ആറ് വീടു കള്‍ പൂര്‍ണമായി തക ര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

 ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം 

കേരളതീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാ ലയ്ക്കും കടലാക്രമ ണത്തിനും സാധ്യത യുണ്ടെന്നും, വേഗത സെക്കന്‍ഡില്‍ 50 cm നും 80 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യത യുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊ ഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Previous Post Next Post