അസാധാരണ ശബ്ദം, വിറയൽ; മലപ്പുറത്ത് നേരിയ ഭൂചലനം




 

മലപ്പുറം: നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഭൂചലനം. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. ഭയപ്പെടേണ്ടതില്ലെന്ന് റവന്യു വകുപ്പ് അധികൃതർ വ്യക്തമാക്കി. 


Previous Post Next Post