കൊച്ചി : ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിക്കത്ത് വത്തിക്കാന്‍ സ്വീകരിച്ചു.
അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കല്‍ ഇനിമുതല്‍ ബിഷപ്പ് എമിററ്റസ് എന്നറിയപ്പെടുമെന്ന് വത്തിക്കാന്‍ സ്ഥാനപതി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഏവര്‍ക്കും നന്ദി പറയുന്നതായും താനൊഴുക്കിയ കണ്ണുനീര്‍ സഭയുടെ നവീകരണത്തിന് കാരണമാകുമെന്നും ഫ്രാങ്കോ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയെ കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു. വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.