പ്രവര്‍ത്തിച്ച ആര്‍ക്കും തന്നെ ഇത് തടയാൻ സാധിച്ചില്ല എന്നത് ഖേദകരമാണെന്നും ഇവര്‍ പറയുന്നു. ഷോയുടെ സംഘാടകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൻഷികയുടെ സഹോദരൻ സ്റ്റുഡിയോയ്ക്ക് എതിരെ പൊലീസില്‍ പരാതിയും നല്‍കിയിരിക്കുകയാണിപ്പോള്‍.
ഷോ നടക്കുന്നതിനിടെ തന്നെയായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്ത് ഇവിടെ നൂറ്റിയമ്പതിലധികം ആളുകളുണ്ടായിരുന്നതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അപകടം ഇതിലും വലുതായേക്കാമായിരുന്നുവെന്നും എന്നാല്‍ ഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്നും പലരും പറയുന്നു.