പ്രശസ്ത സുവിശേഷകൻ കെ .പി യോഹന്നാന്റെ സഹോദരൻ കോട്ടയത്ത് തട്ടിപ്പുക്കേസിൽ അറസ്റ്റിൽ ..ഒൻപത് വർഷം മുമ്പ് ഇയാൾ കോടികളുടെ വിദേശ കറൻസിയുടെ ഇടപാടിലും പ്രതിയായിരുന്നു ,ഇത്തവണ ഇയാളുടെ തട്ടിപ്പിന് ഇരയായത് പുതുപ്പള്ളി സ്വദേശി


കോട്ടയം: ബിലീവേഴ്‌സ് ചർച്ച് മേധാവിയും തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ഉടമയുമായ കെ.പി യോഹന്നാന്റെ സഹോദരൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായി . ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ  തട്ടിയ കേസിലാണ് പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെ.പി പുന്നൂസ് (80) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽ  നിന്നും പണം തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. മകൾക്ക് ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിൽ സ്‌പോട്ട് അഡ്മിഷനിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നുവെന്നാണ് പരാതി.

ഇയാൾ പറഞ്ഞതിൻ പ്രകാരം മധ്യവയസ്‌കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എം.ബി.ബി. എസിന്  സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നൽകാതെയും  കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒമ്പത് വർഷം മുമ്പ് വിദേശ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് അറസ്റ്റു ചെയ്ത വ്യക്തിയാണ് ഇയാൾ അന്ന് 18 കോടിയുടെ യൂഗോസ്ലോവ്യൻ കറൻസി  ഇടപാടിലാണ് പിടിയിലായത് 
Previous Post Next Post