പുതുപ്പള്ളി : മീനടം പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത് തീവെട്ടക്കൊള്ളയാണെന്ന് സിപിഐ എം മീനടം ലോക്കൽ കമ്മിറ്റി ആരോപിച്ചു. നിരവധി അഴിമതിക്കഥകളാണ് ദിനം പ്രതി പുറത്ത് വരുന്നത്. പന്തുകളിയുടെ മറവിൽ നടന്നത് നാടിനെ നടുക്കിയ അഴിമതിയാണ്. 3.80 ലക്ഷം രൂപയാണ് നാടിനെ കബളിപ്പിച്ച് കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി അടിച്ചു മാറ്റിയത്. പഞ്ചായത്ത് ഫണ്ട് കോൺഗ്രസ് നേതാക്കളുടെ കീശ നിറയ്ക്കാനായി ഉപയോഗിക്കുകയാണ്. മീനടം പഞ്ചായത്ത് കണ്ട ഏറ്റവും വലിയ അഴിമതിയാണ് പന്തുകളിയുടെ മറവിൽ നടന്നിട്ടുള്ളത്. ഇതിനെതിരെ ശക്തമായ സമരവുമായി സിപിഐ എം രംഗത്തിറങ്ങുമെന്നും സിപിഐ എം ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.
മീനടം പഞ്ചായത്തിൽ നടക്കുന്നത് തീവെട്ടിക്കൊള്ള ; അഴിമതിയിൽ മുങ്ങിയ കോൺഗ്രസ് ഭരണ സമിതിയെ ജനം തിരിച്ചറിയണം,,, സിപിഐ എം
Jowan Madhumala
0