സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു

തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവെച്ചു. ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബില്ലിംഗ് രീതി നിലവിൽ വന്നതിന് പിന്നാലെ ഇന്നലെ മുതൽ റേഷൻ വിതരണത്തിൽ വ്യാപകമായി തടസം നേരിട്ടിരുന്നു. നൂറു കണക്കിന് ആളുകളാണ് കടകളിലെത്തി റേഷൻ വാങ്ങാൻ കഴിയാതെ മടങ്ങിയത്. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു
Previous Post Next Post