ഇലക്ട്രിക് ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

'

നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിൽ ഇലക്ട്രിക് ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്. കുളത്തൂർ റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണാണ് ഇലക്ട്രിക് ലൈൻ പൊട്ടിയത്. യാത്രക്കാരനായ ബിജുവിൻ്റെ ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ വീഴുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവറാണ് മരിച്ച ബിജു.
Previous Post Next Post