ന്യൂഡല്‍ഹി : ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിതിന്‍ അഗര്‍വാളിനെ നിയമിച്ചു. 1989 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫീസറാ ണ് നിതിന്‍ അഗര്‍വാള്‍. നിലവില്‍ സിആര്‍പി എഫ് ആസ്ഥാനത്ത് ഓപ്പറേഷന്‍സ് അഡീ ഷണല്‍ ഡയറക്ടര്‍ ജനറലായി സേവനം അ നുഷ്ഠിച്ചു വരികയാണ്.
2026 ജൂലായ് 31 വരെയാണ് നിതിന്‍ അഗര്‍വാളിന് അതിർ ത്തി രക്ഷാസേനയുടെ ഡയറക്ടര്‍ ജനറലായി കാലാവധി. കഴിഞ്ഞവര്‍ഷം അവസാനം പങ്കജ് കുമാര്‍ സിംഗ വിരമിച്ച ഒഴിവിലാണ് നിതിന്‍ അഗര്‍വാളിന്റെ നിയമനം.
ഇന്നലെ രാത്രിയാണ് നിതിന്‍ അഗര്‍വാളിനെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറ ങ്ങിയത്.
ഡൽഹിയിൽ ബിഎസ് എഫും ബോർഡർ ഗാർഡ് ബംഗ്ലാദേശും തമ്മിലുള്ള നിർണായക ചർച്ച ഇന്നലെ ആരംഭി ച്ചതിനിടെയാണ് പുതിയ ഡയറക്ടർ ജനറലിന്റെ നിയമനം. അതിനാൽ ഉടൻ തന്നെ നിതിൻ അഗർവാൾ ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന.